ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജീവചരിത്രം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജീവചരിത്രം

ജീവിതകഥ /cristiano ronaldo biography in malayalam / cristiano ronaldo lifestory in malayalam.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വളരെ ഫേമസ് ആയ ഒരു ഫുട്ബോളര്‍ ആണ്. ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച റൊണാള്‍ഡോ തന്‍റെ വളരെ ചെറിയ പ്രായത്തില്‍ തന്നെ ഫുട്ബോള്‍ കളിയ്ക്കാന്‍ തുടങ്ങിയിരുന്നു. തന്‍റെ പതിനെട്ടാമത്തെ വയസില്‍ തന്നെ ഇന്റര്‍നാഷണല്‍ ഫുട്ബാള്‍ ടീമില്‍ റൊണാള്‍ഡോ ഇടം നേടി.

തന്‍റെ മനോഹരമായ കളിയിലൂടെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഇദ്ദേഹം ജനമനസില്‍ ഇടം നേടി. ലോകത്തിലെ എണ്ണം പറഞ്ഞ ഫുട്ബോള്‍ കളിക്കാരില്‍ ഒരാളായി അദ്ദേഹം ഇതിനോടകം മാറികഴിഞ്ഞു. ഫുട്ബാള്‍ കളിച്ചു നേടിയ സമ്പത്തിന്റെ കാര്യം എടുത്താലും റൊണാള്‍ഡോ മറ്റു കളിക്കാരില്‍ നിന്നും ഒത്തിരി മുന്നിലാണ്.വളരെ കഷ്ടപാട് നിറഞ്ഞ അവസ്ഥയില്‍ നിന്നും ഇത്തരത്തില്‍ ഉയരാന്‍ വളരെയതികം അയാള്‍ പരിശ്രമിച്ചു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജീവചരിത്രം

മുഴുവന്‍ പേര് : ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഡോസ് സാന്‍ഡോസ് അവെരോ (Cristiano Ronaldo dos Santos Aveiro)
ജനനം : ഫെബ്രുവരി 5, 1985
രാജ്യം : പോര്‍ച്ചുഗല്‍.
അച്ഛന്‍ : ജോസ് ഡെനിസ് അവെരോ (José Dinis Aveiro)
അമ്മ :
ഭാഷ : പോര്‍ത്തുഗല്‍ , ഇംഗ്ലീഷ്
നിക്ക് നെയിം ( വിളിപ്പേര് ) : സീ , ആര്‍ സെവെന്‍ , റോക്കറ്റ് റൊണാള്‍ഡോ
കളിച്ച പ്രദാന ക്ലബ്ബുകള്‍: മാഞ്ചസ്റ്റര്‍, റിയാല്‍ മാഡ്രിഡ്‌, ജുവന്റ്റെസ്.
മൂല്യം (Net Worth): $330 മില്യന്‍.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജീവചരിത്രം
Photo Credit: Екатерина Лаут/Vikimedia

റൊണാള്‍ഡോയുടെ ജനനം,കുടുംബം,ബാല്യകാലം

(Birth, Family,Childhood)

ക്രിസ്റ്റ്യാനോയുടെ ജനനം പോര്‍ച്ചുഗലിലെ ഒരു ദ്വീപ്‌ ആയ മദ്യെരയിലെ സാവോ പെഡ്രോ എന്ന സ്ഥലത്തായിരുന്നു.അദ്ധേഹത്തിന്റെ അച്ഛന്‍ ഒരു മുന്‍സിപ്പല്‍ Gardener ആയിരുന്നു , അമ്മ ഒരു വിട്ടുജോലിക്കാരിയും. നാലാമനായി പിറന്ന റൊണാള്‍ഡോയ്ക്ക് ഒരു ചേട്ടനും ഹ്യുഗോ , രണ്ടു ചേച്ചിമാരും ഉണ്ട് എമ്ല, ലില്യാന .

റൊണാള്‍ഡോയ്ക്ക് നാലു കുട്ടികള്‍ ഉണ്ട്. ആദ്യത്തെ കുട്ടിയുടെ പേര് റൊണാള്‍ഡോ ജൂനിയര്‍ എന്നാണ്. റൊണാള്‍ഡോ ജൂനിയര്‍ എന്ന ഈ മകന്‍റെ അമ്മ ആരാണെന്നുള്ള വിവരം റൊണാള്‍ഡോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. റൊണാള്‍ഡോയുടെ മറ്റു കുട്ടികള്‍ ആണ് മാത്യോ , ഇവ മരിയ , അലന മാര്ടിനെസ്. ഇവരില്‍ മാത്യോ , ഇവ മരിയ ഇവര്‍ രണ്ടും ഇരട്ട കുട്ടികള്‍ ആണ്.

പാവപ്പെട്ട ഒരു കുടുംബത്തില്‍ പിറന്നത്‌ കൊണ്ടു തന്നെ വേണ്ട വിധം വിദ്യാഭ്യാസം ഒന്നും നേടിയെടുക്കാന്‍ റൊണാള്‍ഡോയ്ക്ക് ആയില്ല. പതിനാലാം വയസില്‍ തന്‍റെ ടീച്ചര്‍ക്ക് നേരെ ഒരു കസേര വലിച്ചെറിഞ്ഞ റൊണാള്‍ഡോയെ സ്കൂളില്‍ നിന്നും പുറത്താക്കിയതായി പറയപ്പെടുന്നു.

റൊണാള്‍ഡോ യുടെ മനസ്സില്‍ മുഴുവന്‍ ഫുട്ബോള്‍ ആയിരുന്നു. എല്ലായ്പോഴും കളിച്ചുകൊണ്ടിരുന്ന അവന്‍ മെല്ലെ മെല്ലെ പഠിത്തം നിര്‍ത്തുകയായിരുന്നു. അവന്‍റെ ഫുട്ബാളിനോടുള്ള താത്പര്യം മനസ്സിലാകിയ മാതാപിതാക്കള്‍ ആ തിരുമാനത്തെ സപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

റൊണാള്‍ഡോയുടെ അച്ഛന്‍ ronald reagen എന്ന നടന്‍റെ വലിയ ആരാധകന്‍ ആയിരുന്നു ഈ കാരണത്താലാണ് തന്‍റെ ഇഷ്ട നടന്‍റെ പേരിനു സാമ്യമുള്ള റൊണാള്‍ഡോ എന്ന പേര് തന്നെ തന്‍റെ മകന് അദ്ദേഹം നല്‍കിയത്.

റൊണാള്‍ഡോയും കുടുംബവും വളരെ ചെറിയ ഒരു വിട്ടില്‍ ആയിരുന്നു കഴിഞ്ഞിരുന്നത്. ആവശ്യത്തിനു സ്ഥല സൗകര്യം ഇല്ലാത്തതു കാരണം റൊണാള്‍ഡോ തന്‍റെ സഹോധരങ്ങളോടൊപ്പം റൂം ഷെയര്‍ ചെയ്താണ് ഉപയോഗിച്ചിരുന്നത്.

കുട്ടികാലത്ത് റൊണാള്‍ഡോയ്ക്ക് racing heart എന്ന ഒരു പ്രത്യേക തരം അസുഖം പിടിപെട്ടിരുന്നു. ഈ അസുഖവും വച്ചു ഓടി ചാടിയുള്ള കളികളൊന്നും പറ്റുമായിരുന്നില്ല. റൊണാള്‍ഡോയുടെ ഈ അസുഖം മനസിലാക്കിയ മാതാപിതാക്കള്‍ പെട്ടെന്ന് തന്നെ അസുഖം ചികിത്സിച്ചു മാറ്റുകയായിരുന്നു.

തന്‍റെ 52-ആം വയസില്‍ അമിത മദ്യപാനം കാരണം റൊണാള്‍ഡോയുടെ അച്ഛന്‍ മരണത്തിനു കിഴടങ്ങി. കാന്‍സര്‍ പെടിപെട്ട അമ്മയുടെ ചികിത്സ റൊണാള്‍ഡോ ഏറ്റെടുക്കുകയും അമ്മയെ തന്‍റെ കൂടെ നിര്‍ത്തുകയും ചെയ്തു’

ഈ സമയം മെല്ലെ മെല്ലെ റൊണാള്‍ഡോ കളിയില്‍ മുന്നേറി കൊണ്ടിരിക്കുകയായിരുന്നു .

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Photo Credit: Jan S0L0/vikimedia

റൊണാള്‍ഡോയുടെ കരിയര്‍(Football Career)

ക്ലബ് കരിയര്‍(Club Career)

ക്ലബ്‌ സ്പോര്‍ട്ടിംഗ് സി പി

തന്‍റെ പതിനാറാം വയസ്സില്‍ റൊണാള്‍ഡോ സ്പോര്‍ട്ടിംഗ് സി പി എന്ന ഫോര്ച്ചുഗല്‍ ഫുട്ബാള്‍ ക്ലബ്ബില്‍ ചേര്‍ന്നു. മാനേജരുടെ പ്രത്യേക താല്‍പര്യത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ക്ലബ്ബിന്റെ അണ്ടര്‍ 16, അണ്ടര്‍ 17, അണ്ടര്‍ 18 ടീമുകളില്‍ കളിച്ച റൊണാള്‍ഡോ ഫസ്റ്റ് ഡിവിഷന്‍ ടീമിലും കളിയ്ക്കാന്‍ തുടങ്ങി.

2002-ല്‍ റൊണാള്‍ഡോ തന്‍റെ ആദ്യ പ്രീമിയര്‍ ലീഗ് മത്സരം കളിച്ചു.  Moreirense എന്ന ക്ലബിനെതിരെ ആയിരുന്നു കളി. ആ കളിയില്‍ അദ്ദേഹം ഗോള്‍ നേടുകയും ചെയ്തു. ഈ കളിയിലുടെ ലോകോത്തര ക്ലബ്ബുകളുടെ ശ്രദ്ധ റൊണാള്‍ഡോയില്‍ പതിഞ്ഞു. മികച്ച ക്ലബ്ബുകള്‍ ആയ ലിവര്‍പൂല്‍, ബാഴ്സലോണ,ആര്‍സനല്‍ ക്ലബ്ബുകളുടെ മാനേജര്‍മാര്‍ റൊണാള്‍ഡോയെ ക്ലബിലേക്ക് എടുക്കാന്‍ താത്പര്യം പ്രകടിപിച്ചു.

റൊണാള്‍ഡോ യുടെ കളി നല്ലപോലെ ഇഷ്ടപെട്ട മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാനേജര്‍ അലക്സ്‌ ഫെര്‍ഗുസന്‍ പെട്ടെന്ന് തന്നെ മോഹവിലയ്ക്ക് റൊണാള്‍ഡോയെ ടീമില്‍ എത്തിക്കുകയും ചെയ്തു. £12.24 million രൂപയാണ് ഫെഗുസണ്‍ റൊണാള്‍ഡോയ്ക്ക് വേണ്ടി മുടക്കിയത്.

ക്ലബ്‌ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ( 2003-2009 )

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്ലബ്ബിലെത്തിയ റൊണാള്‍ഡോ 28-ആം നമ്പര്‍ ജര്‍സി ചോദിച്ചു. പക്ഷെ കിട്ടിയത് മാഞ്ചസ്റ്റര്‍ലെ മഹാരഥന്‍മാര്‍ അണിഞ്ഞിരുന്ന 7-ആം നമ്പര്‍ ജര്‍സി, ജോര്‍ജ് ബെസ്റ്റ് , ഡേവിഡ്‌ ബക്ഹാം തുടങ്ങിയവര്‍ അണിഞ്ഞിരുന്ന 7-ആം നമ്പര്‍. ഇത് വളരെയധികം റൊണാള്‍ഡോയെ സന്തോഷിപ്പിച്ചു.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാനേജര്‍ അലക്സ്‌ ഫെര്‍ഗുസന്‍റെ കിഴില്‍ റൊണാള്‍ഡോ വളരെയധികം മെച്ചപെട്ടു വന്നു.

2004 ലെ എഫ് എ കപ്പില്‍, ഫൈനലില്‍ ഗോള്‍ അടിച്ച്കൊണ്ട് റൊണാള്‍ഡോ മുന്നില്‍ നിന്ന് നയിച്ചു . ഫൈനലില്‍ വിജയിച്ചു മാഞ്ചസ്റ്റര്‍ കപ്പ് സ്വന്തമാക്കി.

അന്ന് സഹകളിക്കാരന്‍ ഗാരി നെവില്‍ റൊണാള്‍ഡോയെ കുറിച്ച് പറഞ്ഞു ” not a show pony, but the real thing” റൊണാള്‍ഡോ ലോകോത്തര കളിക്കാരന്‍ ആവുമെന്ന് അന്ന് ഗാരി നെവില്‍ പറഞ്ഞത് ശരിയാവുകയായിരുന്നു.

2005-ല്‍ റൊണാള്‍ഡോ തന്‍റെ രണ്ടാമത്തെ ട്രോഫി നേടി. ഫുട്ബാള്‍ ലീഗ് കപ്പ്‌ വെഗന്‍ അത്ലെറ്റ് എന്ന ക്ലബിനെ തോല്പിച്ച് നേടുകയായിരുന്നു. റൊണാള്‍ഡോ ആ കളിയില്‍ ഗോള്‍ നേടുകയും ചെയ്തു.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ അദ്ധേഹത്തിന്റെ ഏറ്റവും നല്ല സീസണ്‍ 2007–08 ആയിരുന്നു. ആ സീസണില്‍ 42 ഗോളുകള്‍ നേടിയ റൊണാള്‍ഡോ യൂറോപിലെ “ഏറ്റവും കൂടുക്തല്‍ ഗോള്‍ അടിച്ച” കളിക്കാരനുള്ള Golden Shoe പുരസ്‌കാരം നേടി.

2008ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്  Champions League title നേടി. ആ സീസണില്‍ World Player of the Year(FIFA) പുരസ്‌കാരം റൊണാള്‍ഡോയെ തേടിയെത്തി. 2009-ല്‍ Champions League ഫൈനലില്‍ മാഞ്ചസ്റ്റര്‍, എഫ് സി ബഴ്സയോടു തോറ്റ് പുറത്തായി. പിന്നീട് അദ്ദേഹം ഏകദേശം $131 million ട്രാന്‍സ്ഫര്‍ ഫീയില്‍ റിയല്‍ മാഡ്രിഡ്‌ ക്ലാബ്ബിലെക്ക് മാറി.

റൊണാള്‍ഡോ റിയല്‍ മാഡ്രിഡ്‌ ക്ലബ്ബില്‍

2010–11-ല്‍ 40 ഗോള്‍ ലാ ലിഗായില്‍ അടിച്ച റൊണാള്‍ഡോ ലാ ലിഗയില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിക്കുന്ന കളിക്കാരന്‍ എന്ന റെക്കോര്‍ഡ്‌ നേടി. 2011–12-ല്‍ റിയല്‍ മാഡ്രിഡ്‌ ലാ ലിഗാ നേടി അത്തവണ റൊണാള്‍ഡോ 46 ഗോള്‍ അടിക്കുകയും ചെയ്തു. ആ സിസണിലെ പ്രകടനം റൊണാള്‍ഡോയ്ക്ക് രണ്ടാമത്തെ  FIFA Ballon d’Or പുരസ്‌കാരം നേടികൊടുത്തു.

2014-ലും ഗോളുകള്‍ അടിച്ചു മുന്നേറിയ( 52 goals in 43 games) റൊണാള്‍ഡോ വിണ്ടും Ballon d’Or award നേടി. 2014–15-ലും 48ഓളം ഗോളുകള്‍ അടിച്ചു

ഒക്ടോബര്‍ 2015-ല്‍ റിയലിനു വേണ്ടി 324 ഗോള്‍ അടിച്ചുകൊണ്ട് ക്ലബ്ബിനുവേണ്ടി ഏറ്റവും കുടുതല്‍ ഗോള്‍ അടിക്കുന്ന കളിക്കാരന്‍ എന്ന പേരും റൊണാള്‍ഡോ സ്വന്തമാക്കി.

2015–16-ല്‍ 35 ലാ ലിഗാ ഗോളുകള്‍ അടിച്ചു, Champions League നേടുന്നതിലും ചുക്കാന്‍ പിടിച്ചു. മികച്ച കളി കളിച്ചു കൊണ്ടിരുന്ന റൊണാള്‍ഡോയെ തേടി നാലാമതും Ballon d’Or പുരസ്‌കാരം എത്തി.

2016–17-ല്‍ റിയാല്‍ മാഡ്രിഡ്‌ ലാ ലിഗയും, ചാമ്പ്യന്‍സ് ലീഗും നേടി, മികച്ച പ്രകടനം കാഴ്ചവെച്ച റൊണാള്‍ഡോയ്ക്ക് ആ വര്‍ഷവും Ballon d’Or(fifth) കിട്ടി.

2017–18-ല്‍ റൊണാള്‍ഡോ റിയലിനു വേണ്ടി 44 ഗോള്‍ അടിച്ചു. ആ വര്‍ഷവും റയല്‍ ചാമ്പ്യന്‍സ് ലീഗ് നേടി. റിയാലിനു വേണ്ടി ആകെ 311 ഗോളുകള്‍ അദ്ദേഹം 292 മാച്ചുകളില്‍ നിന്നും നേടി. പിന്നിട് റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ്‌ ആയ Juventus ലേക്ക് പോവുകയായിരുന്നു( $132 million contract)

റൊണാള്‍ഡോ ജുവന്റ്റെസ്സില്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജീവചരിത്രം
Photo by Greger Ravik/vikimedia

January 2019-ല്‍ റൊണാള്‍ഡോ ജുവന്റ്റെസ്സില്‍ തന്‍റെ ആദ്യത്തെ ട്രോഫി സൂപ്പര്‍ കോപ്പാ നേടി. വിജയ ഗോള്‍ നേടിയതും റൊണാള്‍ഡോ ആയിരുന്നു. 2018–2019, 2019–2020 രണ്ടു സിസണിലും സീരി എ ജുവന്റ്റെസ് നേടി റൊണാള്‍ഡോ മേകച്ച കളി പുറത്തെടുക്കുകയും ചെയ്തു.

പോര്‍ച്ചുഗല്ലിനു വേണ്ടിയുള്ള റൊണാള്‍ഡോയുടെ പ്രകടനം

2001-ല്‍ അണ്ടര്‍ 15 കളിച്ചുകൊണ്ടാണ് റൊണാള്‍ഡോ അരങ്ങേറിയത് . പതിനെട്ടാം വയസ്സില്‍ ആദ്യമായി പോര്‍ച്ചുഗല്‍ സീനിയര്‍ ടീമില്‍ അരങ്ങേറി.

22-ല്‍ അദ്ധേഹത്തെ പോര്‍ച്ചുഗല്‍ ക്യാപ്ടന്‍ ആക്കി. 2016-ല്‍ റൊണാള്‍ഡോയുടെ ചിറകിലേറി പോര്‍ച്ചുഗല്‍ അവരുടെ ആദ്യത്തെ European Championship സ്വന്തമാക്കി.2018-ല്‍ ലോകകപ്പില്‍ നാലു കളികളില്‍ നാലു ഗോളുകള്‍ അടിച്ചു കൊണ്ട് റൊണാള്‍ഡോ നല്ല പ്രകടനം കാഴ്ച വച്ചു പക്ഷെ ടിമിന് മുന്നേറാന്‍ ആയില്ല.

cristiano ronaldo biography in malayalam
Photo Credit: Oleg Dubyna/vikimedia

സി ആര്‍ സെവെന്‍ ബ്രാന്‍ഡ്‌

അദ്ദേഹം തന്നെ ഉണ്ടാക്കിയ സ്പോര്‍ട്സ് ബ്രാന്‍ഡ്‌ ആണ് “CR7″( products- shoes, underwear, and fragrances.) ഇതുമായി ബന്ധപ്പെട്ട് ലീഗല്‍ tax കേസ് റൊണാള്‍ഡോയ്ക്ക് എതിരെ വരികയും ഏകദേശം $21.8 million പിഴയായി സ്പാനിഷ്‌ government ലേക്ക് കേസ് തിരക്കാന്‍ അടക്കുകയും ചെയ്യേണ്ടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *