ഡീഗോ മറഡോണ ജീവചരിത്രം

മറഡോണയുടെ ജീവചരിത്രം:

കാല്പന്തുകളിയിലെ രാജകുമാരൻ ഡീഗോ മറഡോണയെ അറിയാത്തവരായി ഫുട്ബോള്‍ പ്രേമികളായ മലയാളികളിൽ ആരും ഉണ്ടാവില്ല. ലാറ്റിൻ അമേരിക്കൻ രാജ്യമായ അര്‍ജന്റീനയില്‍ ജനിച്ച ഇദ്ദേഹത്തിന്റെ മുഴുവൻ പേര് ഡീഗോ അർമാൻഡോ മറഡോണ എന്നാണ്.

ജനനം: ഒക്ടോബര്‍ 30, 1960 Lanus, Buenos Aires, Argentina
മരണം: നവംബർ 25, 2020  Tigre, Buenos Aires.

1980 കളിലെ പ്രദാന ഫുട്ബോൾ കളിക്കാരനായ ഇദ്ദേഹം കാല്പന്തുകളിയിലെ എക്കാലത്തെയും  ഉന്നദരായ കളിക്കാരിൽ ഒരാളാണ്.

ഫുട്ബോള്‍ സ്കിൽസ്

ബോൾ കൺട്രോൾ, സ്പീഡ്, ഡ്രിബ്ലിങ് :
ആസാദാരണ പന്തടക്കവും, ഗോൾ അടിക്കാനുള്ള കഴിവും, ഗോളടിപ്പിക്കാനുള്ള കഴിവും ഇദ്ദേഹത്തെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാക്കുന്നു.

1980-1990 കാലഘട്ടത്തിൽ മറഡോണ അർജന്റീനയിലെ പ്രദനപ്പെട്ട ക്ലബുകളിലും, സ്പെയിൻ,  ഈറ്റലി, എന്നി രാജ്യങ്ങളിലെ ക്ലബ്ബുകളിലും കളിച്ചു.

അർജന്റീനയ്ക് 1986 ലെ ലോകകപ്പ് ഫുടബോൾ നേടി കൊടുത്തു.

ഫുട്‍ബോളിലെ “ഗോൾഡൻ ബോയ്”

മറഡോണ സെബോലിറ്റ
മറഡോണ സെബോലിറ്റ

El Pibe de Oro
നന്നേ ചെറുപ്പത്തിലെ കളിയിലെ മികവ് കൊണ്ട് മറഡോണയ്ക്കു ചാർത്തിക്കിട്ടിയ പേര് “El Pibe de Oro” – ഫുട്ബോളിലെ ഗോൾഡൻ ബോയ്.

ചെറിയ പ്രായത്തിലെ ഫുട്ബോൾ talent പ്രകടിപ്പിച്ച ഇദ്ദേഹം താമസിയാതെ  ലാസ് സെബോലൈറ്റസ് എന്ന കുട്ടികളുടെ ഫുട്ബോൾ ടീമിൽ ജോയിൻ ചെയ്തു.

ഇവിടെ നിന്നും പയറ്റി തെളിഞ്ഞ മറഡോണ പതിനാലാം വയസ്സിൽ  അർജന്റിനോസ് ജൂനിയർസ്‌ എന്ന ക്ലബ്ബിൽ ചേരുകയും ആ ക്ലബ്ബിലൂടെ ഫസ്റ്റ്  ഡിവിഷൻ ഫുടബോൾ ലീഗിൽ 1976-ൽ  അരങ്ങേറുകയും  ചെയ്തു.

മറഡോണ എന്ന കുട്ടി കളിക്കാരനെ അടുത്തറിഞ്ഞ Francisco Cornejo എന്ന ഫുട്ബോൾ കോച്ചിന്റെ വാക്കുകളിലേക്ക്

“ ആദ്യമായി അർജന്റിനോസ് ജ്യുനിയർസിൽ എത്തിയ മറഡോണയുടെ കളി കണ്ടു ഞാൻ അതിശയിച്ചു. ആ കുട്ടിയിലെ പ്രതിഭ കണ്ടു എനിക്ക് വിശ്വസിക്കാനായില്ല. അവനു അപ്പോൾ എട്ടു വയസ്സേ ഉണ്ടായിരുന്നുള്ളു. ഞാൻ അവന്റെ ഐഡി കാർഡ് ചോദിച്ചു ആരാണ് എന്നറിയണം അല്ലോ. അവൻ പറഞ്ഞു അവനു ഐഡി കാർഡ് ഇല്ല എന്ന്. അവൻ കുട്ടിയാണെങ്കിലും അവന്ടെ കളി തികച്ചും മുതിർന്നവരെ പോലായിരുന്നു. മെല്ലെ മെല്ലെ ഞങ്ങളും അവന്റെ ആരാധകൻ മാരായി”

പന്ത്രണ്ടാം വയസ്സിൽ  ഫസ്റ്റ് ഡിവിഷൻ കളികളുടെ വിശ്രമ സമയങ്ങളിൽ ബോൾ ബോയ് ആയി വന്നു  പന്തടക്കം കൊണ്ട് കാണികളെ അവൻ അതിശയിപ്പിക്കുമായിരുന്നു. വിശ്രമ വേളകളിലുള്ള ഈ പ്രകടനം അവനു മാധ്യമ ശ്രദ്ധ നേടി കൊടുക്കുകയും ചെയ്തു.

പതിനാറാം വയസിൽ (പതിനാറാം വയസിനു പത്തു ദിവസം മുൻപ് ) അർജെന്റിനയുടെ ദേശിയ ടീമിലേക്കു വിളി വരികയും, കുറഞ്ഞ പ്രായത്തിൽ ടീമിലെത്തുന്ന youngest player എന്ന ബഹുമതി അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു.

1979-ൽ അണ്ടർ-20 നാഷണൽ ടീമിൽ ക്യാപ്റ്റൻ ആയി വരികയും, ജൂനിയർ ലോകകപ്പ് കളിക്കുകയും ചെയ്തു.

അർജന്റീനൻ ജഴ്‌സിയിൽ മറഡോണയുടെ പ്രകടനം

മറഡോണ അർജെന്റിന
മറഡോണ അർജെന്റിന

അർജന്റീനയ്ക് വേണ്ടി നാലു ലോകകപ്പുകളിൽ മറഡോണ ബൂട്ടുകെട്ടി. 1982, 1986, 1990, 1996-വർഷങ്ങളിൽ. 1986-ലെ ലോകകപ്പിൽ മികച്ച പ്രകടനം ആയിരുന്നു മറഡോണയുടേത്.

മെക്സിക്കോയിൽ വച്ച് നടന്ന ഈ ലോകകപ്പിൽ  ഇംഗ്ലണ്ടിനെതിരെ അദ്ദേഹത്തിന്റെ പ്രകടനം ഇന്നും ലോകകപ്പ് സമയങ്ങളിൽ ചർച്ചാവിഷയം ആവാറുണ്ട്.

ഇംഗ്ലണ്ടിനെ 2-1 നു തോല്പിച്ചപ്പോൾ രണ്ടു ഗോളുകളും നേടിയത് മറഡോണ ആയിരുന്നു.

ദൈവത്തിന്റെ കൈ( Hand of God )

ദൈവത്തിന്റെ കൈ എന്നറിയപ്പെട്ട ആദ്യത്തെ ഗോൾ അദ്ദേഹം കൈകൊണ്ടടിച്ച ഗോൾ ആയിരുന്നു. (മറഡോണ അതി വിദഗ്ദമായി കൈകൊണ്ട് പ്ലേസ് ചെയ്ത് പോസ്റ്റിലേക്കിട്ടപ്പോൾ റഫറി ഹെഡ് ചെയ്തു വലയിലാക്കിയതാണെന്നു കരുതി).

ലോക ഫുടബോൾ ചരിത്രത്തിലെ മികച്ച ഗോൾ ആണ് പിന്നീട് പിറന്നത്.

20-ആം നൂറ്റാണ്ടിലെ മികച്ച ഗോൾ

മൈദാനമധ്യത്തു നിന്നും ബോൾ സ്വീകരിച്ച മറഡോണ. തന്നെ തടയാൻ വന്ന ഓരോ ഇംഗ്ലീഷ് കളിക്കാരനെയും ഡ്രിബിൾ ചെയ്തു മുന്നേറി. തടയാൻ വന്ന ഗോൾ കീപ്പറെയും കബളിപ്പിച്ചു കൊണ്ട് പന്ത് വലയിലെത്തിച്ചു. നൂറ്റാണ്ടിലെ തന്നെ മികച്ച ഗോൾ ആയി ഇതിനെ കരുതുന്നു.

1986 ലോകകപ്പ് വിജയം

മെക്സിക്കോ സിറ്റിയിൽ വച്ച് നടന്ന ലോകകപ്പ് ഫൈനൽ മത്സരത്തിൽ പശ്ചിമജർമനിയെ തോൽപിച്ച, ക്യാപ്റ്റൻ കുടി ആയ മറഡോണ കപ്പുയർത്തി.

1990 ലോകകപ്പിൽ ക്യാപ്റ്റൻ ആയി തന്നെ കളത്തിൽ ഇറങ്ങിയ മറഡോണയ്ക് പക്ഷെ കൂടുതലായി ഒന്നും ചെയ്യാനായില്ല. ഇറ്റലിയിൽ വച്ച് നടന്ന ആ ലോകകപ്പിൽ പരിക്ക് കാരണം(Angle Injury ) അദ്ദേഹത്തിന്റെ പ്രകടനം പിന്നോട്ടു പോയി. ഫൈനലിൽ പശ്ചിമ ജര്മനിയോട് തോറ്റു അർജെന്റിന കപ്പടിക്കാതെ പുറത്തായി.

1994-ൽ അമേരിക്കയിൽ വച്ച് നടന്ന ലോകകപ്പിൽ രണ്ടു കളികളെ മറഡോണയ്ക് കളിക്കാൻ ആയുള്ളൂ. ഡ്രഗ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്നു പിന്നീടുള്ള കളികളിൽ നിന്നും മറഡോണയ്ക് പിന്മാറേണ്ടി വന്നു.

ബൊക്ക ജൂനിയർസിൽ മറഡോണ

1981-ൽ മറഡോണ ബൊക്ക ജൂനിയർസ് ഫുട്ബാൾ ക്ലബ്ബിൽ ജോയിൻ ചെയ്തു. . അതേ വർഷം തന്നെ ചാമ്പ്യൻഷിപ്പ് നേടുന്നതിൽ പ്രദാനപ്പെട്ട പങ്ക് വഹിക്കുകയും ചെയ്തു.

മറഡോണ FC ബാഴ്‌സലോണയിൽ

1982-ൽ  യൂറോപ്പയിലേക്ക് ചേക്കേറിയ അദ്ദേഹം ബാഴ്സലോണയ്ക് വേണ്ടി ബൂട്ടുകെട്ടി. അന്നത്തെ വേൾഡ് റെക്കോർഡ് ജോയ്‌നിങ് ഫീസും വാങ്ങിയായിരുന്നു അദ്ദേഹത്തിന്റെ ബാർസലിലേക്കുള്ള വരവ് (£5 million). അവിടെ 1983-ൽ സ്പാനിഷ് കപ്പ് ജേതാക്കളായി.

നാപോളിയിലെ മറഡോണയുടെ മിന്നുന്ന പ്രകടനം

1984-ൽ നാപോളിയിലേക് വന്ന അദ്ദേഹം കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്തു.

1984-1989 കാലഘട്ടത്തിൽ നാപോളിയെ ഇറ്റാലിയൻ ഫുടബോൾ ലീഗിന്റെ തലപ്പത്തേക്കു എത്തിക്കാൻ മറഡോണയ്ക്കായി.

1987 ഇറ്റാലിയൻ ലീഗും കപ്പും നാപ്പോളി നേടി. 1990-ലെ ഇറ്റാലിയൻ ലീഗും നാപോളിക് നേടാനായി.

മയക്കുമരുന്ന് കൈവശം വച്ചതിന് അറസ്റ്റ്

മറഡോണ

 കൊക്കയ്ൻ എന്ന മയക്കുമരുന്ന് കൈവശം വച്ചതിനു അർജന്റീനയിൽ നിന്നും അറസ്റ്റിലായ മറഡോണയെ പതിനഞ്ചു മാസത്തേക്കു ഫൂട്ട്ബോൾ കളിക്കുന്നതിൽ നിന്നും വിലക്കി.

പിന്നീട് സെവില്ലയിലേക് തിരിച്ചെത്തിയ മറഡോണ ഒരു വര്ഷം അവിടെ കളിച്ചു. ശേഷം Newell’s Old Boys എന്ന അർജന്റീനൻ ക്ലബ്ബിൽ കളിച്ച മറഡോണ വീണ്ടും രടുവര്ഷത്തേക്കു ബൊക്ക ജൂനിയർസ് ക്ലബിലേക് വന്നു കളിച്ചു.

പടിയിറക്കം(Retirement)

16-ആം വയസിൽ തുടങ്ങിയ തന്റെ ഫുട്ബാൾ കരിയറിൽ അർജന്റീനയുടെ നാഷണൽ ടീമിനു വേണ്ടി 91 കളികളിൽ നിന്നും 34 ഗോളുകൾ മറഡോണ നേടി.

1994 ലോകകപ്പിൽ നൈജീരിയയ്ക് എതിരെ കളിച്ച മാച്ചായിരുന്നു അദ്ദേഹത്തിന്റെ അർജന്റീനൻ ദേശീയ ടീമിന് വേണ്ടിയുള്ള അവസാന കളി.

മറഡോണ ആസ് എ കോച്ച്

2008-ൽ അർജന്റീനയുടെ ദേശീയ കോച്ച് ആയി മറഡോണാ നിയമിതനായി.

മറഡോണയുടെ കിഴിൽ അർജന്റീന 2010-ൽ ലോകകപ്പ് മത്സരത്തിനു ക്വാളിഫയ് ചെയ്തു. എന്നാൽ കോൺട്രാക്ട് തുടരാൻ അർജന്റീന ദേശിയ ടീം മാനേജ്മെന്റ് തയാറായില്ല.

AL Wasel എന്ന united Arab Emirates ക്ലബ്ബിലേക് കോച്ച് ആയി വീണ്ടും മറഡോണ രംഗത്തെത്തി. ടീമിന്റെ മോശം പ്രകടനം കാരണം അവിടെനിന്നും മറഡോണയ്ക് പിൻവാങ്ങേണ്ടി വന്നു. തുടർന്നും കുറച്ചധികം ക്ലബ്ബുകളിൽ കോച്ച് ആയി മറഡോണ വന്നു.

മരണം

2020 നവംബർ 25 അദ്ദേഹത്തിന്റെ 60 വയസിൽ Buenos Aires, Arjantina യിലെ അദ്ധേഹത്തിന്റെ വീട്ടിൽ വച്ച് വന്ന ഒരു ഹാർട്ട് അറ്റാക്ക് കാരണം കുറെ നല്ല ഫുടബോൾ  ഓർമ്മകൾ  സമ്മാനിച്ച്  മറഡോണ ഈ ലോകത്തു  നിന്നും  വിടവാങ്ങി. 

അയാൾക്കുവേണ്ടി  ആരാധകർ തങ്ങളുടെ മനസ്സിൽ ഇങ്ങനെ കുറിച്ചിട്ടു
“ മറഡോണ യു ആൽവേസ് ഇൻ ഔർ ഹാർട്ട്”
മറഡോണ നിങ്ങളെപ്പോഴും ഞങ്ങളോടൊപ്പം ഞങ്ങളുടെ മനസ്സിൽ ഉണ്ടാവും.


Leave a Reply

Your email address will not be published. Required fields are marked *