സച്ചിൻ തെൻഡുൽക്കർ ജീവചരിത്രം

സച്ചിൻ തെൻഡുൽക്കർ ജീവചരിത്രം

സച്ചിൻ തെൻഡുൽക്കർ ജീവചരിത്രം/Biography of Sachin Tendulkar in Malayalam/sachin story in malayalam

സച്ചിന്‍ രമേശ്‌ തെണ്ടുല്‍ക്കര്‍ ലോകത്തിലെ ഏറ്റവും നല്ല ക്രിക്കറ്റ്‌ കളിക്കാരില്‍ ഒരാളായി കരുതപ്പെടുന്നു. സ്പോര്‍ട്സില്‍ ഇത്രയും ഉയരത്തില്‍ എത്തിയ ഒരാള്‍ ഇന്ത്യയില്‍ ഇല്ല. ഇദ്ദേഹത്തോളം അവാര്‍ഡുകള്‍ വാങ്ങിക്കൂടിയ വേറൊരാള്‍ ചിലപ്പോള്‍ ലോകത്തില്‍ തന്നെ ഉണ്ടാവില്ല. തന്‍റെ കളികളിലൂടെ കാണികളുടെ മനസ്സില്‍ ഇടം നേടിയ വേറൊരാള്‍ ഉണ്ടായിട്ടില്ല.

ഇന്ത്യ ഇദ്ദേഹത്തെ ഭാരത രത്നം പുരസ്‌കാരം നല്‍കി ആദരിച്ചു. സ്പോര്‍ട്സ് മേഘലയില്‍ നിന്നും സച്ചിന് മാത്രമേ ഈ പുരസ്കാര നേട്ടം കൈവരിക്കാന്‍ പറ്റിയിട്ടുള്ളൂ. ഏറ്റവും ചെറിയ പ്രായത്തില്‍ ഭാരത രത്നം പുരസ്‌കാരം ലഭിക്കുന്ന വ്യക്തിയും കുടിയാണ് സച്ചിന്‍. ഇന്ത്യയിലെ ഒരു പാർലമെന്റ് മെമ്പര്‍ കൂടിയാണ് ഇപ്പോള്‍ ഇദ്ദേഹം.

പൂര്‍ണമായ പേര് : സച്ചിന്‍ രമേശ്‌ തെൻഡുൽക്കർ
ജനനം : 24 ഏപ്രില്‍ , 1973
ജനിച്ച സ്ഥലം: മഹാരാഷ്ട്ര , മുംബൈ
വിളിപ്പേര്: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ , ലിറ്റില്‍ മാസ്റ്റര്‍, ഗോഡ് ഓഫ് ക്രിക്കറ്റ്‌,
അച്ഛന്‍റെ പേര് : രമേശ്‌ തെണ്ടുല്‍ക്കര്‍.
അമ്മയുടെ പേര്: രജനി തെണ്ടുല്‍ക്കര്‍.
സഹോദരങ്ങള്‍: അജിത്ത് തെണ്ടുല്‍ക്കര്‍, നിതിന്‍ തെണ്ടുല്‍ക്കര്‍, സവിത തെണ്ടുല്‍ക്കര്‍.
ഭാര്യ: അഞ്ജലി തെണ്ടുല്‍ക്കര്‍
മക്കള്‍: അര്‍ജുന്‍ , സാറ

സച്ചിൻ തെൻഡുൽക്കർ ജീവചരിത്രം
Poto Cretit Post of India

സച്ചിൻ തെൻഡുൽക്കർ ജീവചരിത്രം: ബാല്യകാലം, കുടുംബം.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ മുംബൈയിലെ ദാദര്‍ എന്ന സ്ഥലത്ത് 24 ഏപ്രില്‍ , 1973 നു ജനിച്ചു. അദ്ധേഹത്തിന്റെത് ഒരു സാരസ്വത് ബ്രാഹ്മിന്‍ കുടുംബം ആണ്. അദ്ധേഹത്തിന്റെ അച്ഛന്‍ ഒരു മറാത്തി എഴുത്തുകാരന്‍ ആയിരുന്നു. അമ്മ ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി നോക്കിയിരുന്നു. സച്ചിന് രണ്ടു സഹോദരന്മാരും നിതിന്‍, അജിത്ത് ഒരു സഹോദരിയും സവിത ഉണ്ട്.

സച്ചിന്‍ ബാല്യകാലം കഴിഞ്ഞത് ബാന്ദ്രയിലെ Sahawas Cooperative Housing Society യിലായിരുന്നു. ശാരധാസ്രം വിദ്യാമന്ദിര്‍ ഹൈ സ്കൂള്‍ ല്‍ പ്രാഥമിക വിദ്യാഭ്യാസം നേടി.

ആ സമയം സച്ചിന്‍  M.R.F.Pace Foundation ന്‍റെ ട്രെയിനിംഗ് അറ്റന്‍ഡ് ചെയ്യുമായിരുന്നു. ബൌളര്‍ ആയിരുന്നു ട്രെയിനിംഗ്. പിന്നിട് പ്രശസ്ത ഫാസ്റ്റ് ബൌളര്‍ ഡെനിസ് ലില്ലിയുടെ നിര്‍ദേശ പ്രകാരം ബാറ്റിങ്ങില്‍ ശ്രദ്ധിക്കുകയായിരുന്നു.

തന്‍റെ പതിനാലാം വയസില്‍ ഒരു സ്കൂള്‍ മച്ചില്‍ 326 റണ്‍സ് അടിച്ചുകൊണ്ട് സ്കൂളില്‍ ശ്രദ്ധ നേടി.

അദ്ധേഹത്തിന്റെ സഹോദരന്‍ അജിത്ത് തെണ്ടുല്‍ക്കര്‍ ആയിരുന്നു സച്ചിന്‍റെ ക്രിക്കറ്റ്‌പ്രതിദ ആദ്യം തിരിച്ചറിഞ്ഞത്. അജിത്ത് സച്ചിനെ ദാദര്‍ലെ രമാകാന്ത് അന്ജരെക്കര്‍ അക്കാദമിയില്‍ ട്രെയിനിങ്ങിനു അയക്കുകയും, രമാകാന്ത്ന് സച്ചിന്‍റെ കളി ഇഷ്ടമാവുകയും സച്ചിനോട് ശാരധാസ്രം വിദ്യാമന്ദിര്‍ ഹൈ സ്കൂള്‍ ല്‍ ചേരനും ക്രിക്കറ്റ്‌ കോച്ചിങ്ങിന് അക്കാദമിയില്‍ ചേരനും ആവശ്യപെടുകയായിരുന്നു.

സച്ചിന്‍റെ കളി മെച്ചപ്പെടാന്‍ അദ്ധേഹത്തിന്റെ കോച്ചിംഗ് വലിയൊരു പങ്കുവഹിച്ചു.

11 December, 1988ല്‍ സച്ചിന്‍ ഒരു ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റ്‌ മാച്ചില്‍ ഗുജറാത്തിനെതിരെ 100 റണ്‍സ് അടിച്ചു പുറത്താവാതെ നിന്നു. സച്ചിന്‍റെ ക്രിക്കറ്റ്‌ തുടക്കം അവിടെനിന്നും ആയിരുന്നു.

PhotoCredit Bollywood Hungama

സച്ചിൻ തെൻഡുൽക്കർ ക്രിക്കറ്റ്‌ കരിയര്‍

1989ൽ സച്ചിന്‍ തന്‍റെ ആദ്യ ടെസ്റ്റ്‌ കളിച്ചു പാക്കിസ്ഥാനെതിരെ ആയിരുന്നു ടെസ്റ്റ്‌ അരങ്ങേറ്റം അതേവര്‍ഷം ഏകദിന മച്ചിലും അദ്ദേഹം അരങ്ങേറി.
1990ല്‍ ഇംഗ്ലണ്ടിനെതിരെ സച്ചിന്‍ തന്‍റെ ആദ്യ ടെസ്റ്റ്‌ സെഞ്ച്വറി അടിച്ചു.

1991-92  അയപ്പോഴെക്കം അദ്ദേഹം ലോക ക്രിക്കറ്റിലെ അന്നത്തെ മുന്‍നിര ബാറ്റ്സ്മാന്‍ മാരില്‍ ഒരാളായി മാറി.

ഫോമിന്‍റെ പാരമ്യത്തില്‍ നില്‍ക്കവേ രണ്ടു തവണ ഇന്ത്യയുടെ ക്രിക്കറ്റ്‌ ക്യാപ്റ്റന്‍ ആയെയെങ്കിലും. ക്യാപ്റ്റന്‍ ആയി സച്ചിന് തിളങ്ങാനായില്ല.

2011 ല്‍ ഇന്ത്യ ലോകക്കപ്പ് ജയിക്കുമ്പോള്‍ ഏറ്റവും കുടുതല്‍ റണ്‍സ് അടിച്ചു കൊണ്ട് സച്ചിന്‍ മുന്നില്‍ നിന്നു നയിച്ചു.

കളിയിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും 34,000 റണ്‍സ് തികയ്കുന്ന ആദ്യ ബാറ്റ്സ്മാന്‍ ആയി സച്ചിന്‍ മാറി.

16th March, 2012ല്‍ “സെഞ്ച്വറിയില്‍ സെഞ്ച്വറി” നേടി അദ്ദേഹം മറ്റൊരു റെക്കോര്‍ഡ്‌ഉം സ്ഥാപിച്ചു. അദ്ധേഹത്തിന്റെ 100-ആം ശതകം ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിന് എതിരെ ആയിരുന്നു.

23rd December, 2012നു അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള തിരുമാനം അറിയിച്ചു.

PhotoCredit Pulkit Sharma

സച്ചിന്‍ നേടിയ അവാര്‍ഡുകള്‍

അര്‍ജുന അവാര്‍ഡ്‌ – 1994
രാജിവ് ഗാന്ധി ഖേല്‍ രത്ന – 1997-1998
ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ – 1997
പദ്മ ശ്രീ – 1999
പ്ലയെര്‍ ഓഫ് ദി ടൂര്‍ണമെന്റ് ലോകകപ്പ് -2003
രാജിവ് ഗാന്ധി അവാര്‍ഡ് – 2005
പദ്മ വിഭുഷന്‍ – 2008
ക്രിക്കെറ്റര്‍ ഓഫ് ദി ഇയര്‍ – 2010
ഭാരത രത്ന – 2014
Most Influential People in the World – 100 list Time

സച്ചിന്‍റെ പ്രധാന റെക്കോര്‍ഡ്‌സ്

ഏകദിനം ഏറ്റവും കുടുതല്‍ സെഞ്ച്വറി -49 ഏകദിനം , 51 – ടെസ്റ്റ്‌
ഏകദിനം ഏറ്റവും കുടുതല്‍ ഫിഫ്റ്റി – 96
ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി അടിച്ച ആദ്യ ബാറ്സ്മന്‍
ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസ്(ഏകദിനം)
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് – 11,953
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് – 18426
ഏറ്റവും കൂടുതല്‍ 50-plus റണ്‍സ് – 195
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഈടവും കൂടുതല്‍ റണ്‍സ് – 1894 റണ്‍സ് 1998ല്‍
ഏറ്റവും കൂടുതല്‍ ഫോര്‍സ് – 2016
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് – 2278
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി – 6
ഏറ്റവും കൂടുതല്‍ ഏകദിന മത്സരം കളിച്ച താരം – 463
ഏറ്റവും കൂടുതല്‍ ടെസ്റ്റ്‌ മത്സരം കളിച്ച താരം – 200

സച്ചിനെ കുറിച്ച് അധികം ആര്‍കും അറിയാത്തവ

  • സച്ചിന്‍ ദേവ് ബര്‍മന്‍ എന്ന മ്യുസിഷ്യന്‍റെ പേരാണ് സച്ചിന് മാതാപിതാക്കള്‍ നല്‍കിയത്.
  • ചെറുപ്പകാലം അദ്ദേഹത്തിന് ടെന്നിസില്‍ ആയിരുന്നു താല്പര്യം.
  • സച്ചിന്‍റെ ക്രിക്കറ്റ്‌ പ്രതിഭ ആദ്യം മനസിലാക്കിയത് സഹോദരനായ അജിത്ത് ആയിരുന്നു
  • ശ്രദ്ധാശ്രം വിദ്യാമന്ദിര്‍ വച്ചു നടന്ന ഒരു ക്രിക്കറ്റ്‌ മാച്ചില്‍ സച്ചിനും ചങ്ങാതി കാംബ്ലിയും കൂടി 664 റണ്‍സ് അടിച്ചു സച്ചിന്‍ 329 എടുത്തു. ഇത് ഒരു ലോക റെക്കോര്‍ഡ്‌ ആണ്.
  • സച്ചിന്‍ ഫാസ്റ്റ് ബൌളര്‍ ആവാന്‍ ആയിരുന്നു ആഗ്രഹിച്ചത്. ഓസ്ട്രെലിയന്‍ ബൌളര്‍ ആയ ടെന്നിസ് ലിലി ആണ് ബാറ്റിങ്ങില്‍ ശ്രദ്ധിക്കാന്‍ ഉപദേശം നല്‍കിയത്.
  • പതിനേഴാം വയസില്‍ അഞ്ജലിയെ പരിചയപെട്ട സച്ചിന്‍ അഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണു അഞ്ജലിയെ വിവാഹം കഴിച്ചത്.

സച്ചിനെ കുറിച്ച് മാത്യു ഹെയ്ഡന്‍

” ഐ ഹാവ് സീന്‍ ഗോഡ്, ഹീ ബാറ്റ്സ് ഫോര്‍ ഇന്ത്യ അറ്റ്‌ നമ്പര്‍ 4 ഇന്‍ ടെസ്റ്റ്‌ “

“ഞാന്‍ ദൈവത്തെ കണ്ടിട്ടുണ്ട്, ദൈവം ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ്‌ മാച്ചില്‍ നമ്പര്‍ 4ല്‍ ബാറ്റു ചെയ്യുന്നു”

Leave a Reply

Your email address will not be published. Required fields are marked *